കൊയിലാണ്ടിയിലെ ലീഗ് നേതാവ് വി പി ഇബ്രാഹിംകുട്ടിയുടെ പേരക്കുട്ടി തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചു
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് കുവൈറ്റിൽ വച്ചാണ് മരണപ്പെട്ടത്
കൊയിലാണ്ടി: ഭക്ഷണം കഴിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് കുവൈറ്റിൽ മരിച്ചു. കൊയിലാണ്ടി സ്വദേശി ജവാദിന്റെ മകൻ എസ്രാൻ ജവാദാണ് മരിച്ചത്.
കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി.ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ്. ഉമ്മ: വെങ്ങേരി കുളക്കാട് ആലിക്കോയയുടെ മകൾ ജംഷീന.

