ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ജനിസ് ആണ് മരിച്ചത്
കോഴിക്കോട്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ജെനിസ് ബാബു ആണ് മരണപ്പെട്ടത്.
. ചക്കുംകടവ് സ്വദേശി ജാഫർ ചുള്ളിക്കാടിന്റെ മകനാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ഒമാനിൽ വച്ച് ഹൃദയസ്തംഭനം മൂലമുള്ള അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുന്നു.

