യു എ ഇ യിലേക്ക് പുരുഷ നേഴ്സുമാർക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി അഭിമുഖത്തിലൂടെയാണ് ബി എസ് സി നേഴ്സിംഗ് ബിരുദ യോഗ്യതയുള്ളവർക്ക് നിയമനം നടത്തുന്നത്
തിരുവനന്തപുരം: യു എ ഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാകർ സ്ഥാപനമായ ഒഡെപെക് വഴി അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. അകെ 50 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം നടക്കുന്നത് സെപ്റ്റംബർ 26നാണ്.
. തസ്തിക: ഇൻഡസ്ട്രിയൽ നഴ്‌സ്. യോയോഗ്യത: ബി.എസ്.സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്. പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം : ICU, എമർജൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലെ പരിചയത്തിന് മുൻഗണന.പ്രായപരിധി: 40 വയസിനു താഴെ.ശമ്പളം: 5,000 യുഎഇ ദിർഹം
. ജോലി സമയം: 60 മണിക്കൂർ (ആഴ്ചയിൽമറ്റ് ആനുകൂല്യങ്ങൾ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി താമസം, യാത്ര,വിസ, വിമാനടിക്കറ്റ് , മെഡിക്കൽ ഇൻഷുറൻസ് എന്നി ആനുകൂല്യങ്ങൾ ലഭിക്കും. വർഷത്തിൽ ഒരു മാസം ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും.

