60 കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം: പ്രവാസി ലീഗ്
ക്ഷേമനിധിയിൽ അംഗങ്ങളാകാൻ കഴിയാതിരുന്ന 60 കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് ഉള്ള്യേരി പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
ഉള്ള്യേരി : ക്ഷേമനിധിയിൽ അംഗങ്ങളാവാൻ കഴിയാത്ത60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും പ്രവാസി പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി ലീഗ് ഉള്ള്യേരി പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.നിലവിൽ പ്രവാസികൾക്ക് ലഭിക്കുന്ന പെൻഷൻ 3000 രൂപയിൽ നിന്ന്5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
. പ്രവാസി ലീഗ് ജില്ലാസെക്രട്ടറി കെ ടി കെ റഷീദ് യോഗം ഉദ്ഘാടനം ചെയ്തു.മമ്മദ് കോയ ആനവാതിൽ അധ്യക്ഷൻ വഹിച്ചു. പി കെ മുസ്തഫ ഉള്ള്യേരി, പി പി കോയ നാറാത്ത്,റഹീം എടത്തിൽ ,അബു ഹാജി എക്കാലയുള്ളതിൽ, പി എം മുഹമ്മദലി മാമ്പൊയിൽ,അബു ഹാജി പാറക്കൽ,സിറാജ് നാറാത്ത്,പി കെ ഐ മുഹിയുദ്ദീൻ, നവാസ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു
. പ്രവാസിലീഗ് ഉള്ള്യേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മമ്മദ് കോയ ആനവാതിൽ (പ്രസിഡൻറ്) പി എം മുഹമ്മദലി മാമ്പൊയിൽ (ജനറൽ സെക്രട്ടറി),കുഞ്ഞിക്കോയ ഉള്ളൂർ (ട്രഷറർ),അബൂബക്കർ മുണ്ടോത്ത്, വി സിഇമ്പിച്ചിമമ്മു ,എം എൻ അബു (വൈസ് പ്രസിഡണ്ടുമാർ), പി എം സുനീർ , പി കെ ഖാദർ,മനു കടവ് (ജോ : സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.

