headerlogo
pravasi

മലയാളി നഴ്സ് സൗദി പോലീസിന്റെ കസ്റ്റഡിയിൽ

ബംഗളൂരുവിൽ നിന്ന് സൗദിയിലേക്കുള്ള യാത്രക്കിടെ ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് ബത്തേരി സ്വദേശിനി ഫിലോമിന ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലെന്ന് സ്ഥിതീകരിച്ചു.

 മലയാളി നഴ്സ് സൗദി പോലീസിന്റെ കസ്റ്റഡിയിൽ
avatar image

NDR news

15 Oct 2026 07:32 AM

ബത്തേരി: റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനി ഫിലോമിനെയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

.     സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കോൺസുലേറ്റ് അധികൃതർ നൽകുന്ന വിവരം.

.      വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി 'ആനന്ദ് നിവാസ്' രവി - ശെൽവി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. 

.      വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴിയാണ് ഇവർ റിയാദിലേക്ക് എത്തേണ്ടിയിരുന്നത്.

NDR news
15 Oct 2026 07:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents