headerlogo
pravasi

ഷാർജയിൽ നടന്ന വാഹന അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു .

കോഴിക്കോട് സ്വദേശി രമേഷ് കുമാർ (40) പാലക്കാട് സ്വദേശി ഷാരീഖ് (25) എന്നിവരാണ് വാൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ചത്

 ഷാർജയിൽ നടന്ന വാഹന അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു .
avatar image

NDR news

06 Nov 2026 07:40 AM

ഷാർജ: ഷാർജയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്

      കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് (നന്മണ്ട കൂളിപ്പൊയിൽ) സ്വദേശി രമേഷ് കുമാർ (40)ആണ് മരിച്ച ഒരാൾ . ഭാര്യ: ദൃശ്യ, രണ്ട് മക്കളുണ്ട് (5 വയസ്സ്, 2 വയസ്സ്).

.    പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരീഖ് (25) ആണ് മരിച്ച രണ്ടാമത്തെയാൾ .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

.   മൂവരും ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ്. നിലവിൽ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്.

NDR news
06 Nov 2026 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents