headerlogo
pravasi

നൂസിലൻഡ് എംപിയായി മാക്കഞ്ചേരി തറവാട്ടുകാരൻ

ന്യൂസിലൻഡിലെ നാഷണൽ പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ആദ്യ എംപിയായി മാക്കഞ്ചേരി തറവാട്ടിലെ മഹേഷ് മുരളീധർ

 നൂസിലൻഡ് എംപിയായി  മാക്കഞ്ചേരി തറവാട്ടുകാരൻ
avatar image

NDR news

10 Nov 2026 05:48 PM

തലക്കുളത്തൂർ :മാക്കഞ്ചേരിതറവാട്ടുകാർക്ക് ഇത്ചരിത്ര നിമിഷം. 

ന്യൂസിലൻഡിലെ നാഷണൽ പാർട്ടിയിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ (electorate) വിജയിക്കുന്ന ഇന്ത്യൻ വംശജനായ ആദ്യ എംപിയായി മഹേഷ് മുരളീധർ ( 46 )ചരിത്രം കുറിക്കുന്നു.

.   നവംബർ 7-ന് തമാകി (Tamaki) മണ്ഡലത്തിൽ നടന്നതിരഞ്ഞെടുപ്പിലാണ് വിജയം.തമാകി മണ്ഡലത്തിലേക്കുള്ള തന്ത്രപരമായ നീക്കവും, വർഷങ്ങളായുള്ള തയ്യാറെടുപ്പുകളും, നാഷണൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെ നടത്തിയപ്രചാരണവുമാണ് ഇദ്ദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്.

     തലക്കുളത്തൂരിലെ മാക്കഞ്ചേരി തറവാട്ടിലാണ് മഹേഷ് ജനിച്ചത്. ഈയിടെ അന്തരിച്ച സരളയുടെ മകളുടെ മകനാണ്.കോഴിക്കോട്, ഫാത്തിമ ഹോസ്പിറ്റലിന് സമീപമുള്ള എസ്. ഐ ഫ്ലാറ്റിലാണ് താമസം .  ചെറുപ്പകാലത്ത് കുറച്ചുകാലം സിംഗപ്പൂരിലായിരുന്നു വളർന്നത്.  

​.   ന്യൂസിലൻഡിലേക്ക്  14-ാം വയസ്സിലാണ് (ഒരു കുടിയേറ്റക്കാരനായി) മഹേഷ് പോവുന്നത്. തുടർന്ന് അവിടുത്തെ നേപ്പിയർ ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.  ഇപ്പോൾ 46 വയസ്സാണ് അദ്ദേഹത്തിന് പ്രമുഖ ആഗോള ഡിസൈൻ പ്ലാറ്റ്‌ഫോമായ 'ക്യാൻവ'യുടെ (Canva) തുടക്കകാലത്തെ പ്രധാന എക്‌സിക്യൂട്ടീവ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. നിലവിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ബിസിനസ് സംരംഭകനുമാണ്

NDR news
10 Nov 2026 05:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents