യു.എസ് - ഇറാൻ മധ്യസ്ഥ ചർച്ചയ്ക്ക് ഖത്തർ പ്രധാനമന്ത്രി വാഷിംഗ്ടണിൽ
ഖത്തർ അമേരിക്കയും ഇറാനും ആയി ചർച്ച ചെയ്തു പൊതുധാരണയിൽ എത്തി നേരിട്ടുള്ള ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്
ദുബായ്:അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തിന് അയവുവരുത്തുന്നതിനും നയതന്ത്രപരമായ സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നതിനുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി വാഷിംഗ്ടണിൽ എത്തി.
. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുമായി ഖത്തർ പ്രധാനമന്ത്രി നിർണ്ണായക ചർച്ചകൾ നടത്തും.കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിലും ടെഹ്‌റാനിലും നടന്ന സമഗ്രമായ നയതന്ത്ര ചർച്ചകളുടെ തുടർച്ചയായാണ് ഈ അമേരിക്കൻ സന്ദർശനം. യുദ്ധഭീഷണി ഒഴിവാക്കി മേഖലയിൽ സമാധാനം ഉറപ്പാക്കാനാണ് ഖത്തർ ശ്രമിക്കുന്നത്.
. ഇറാനും അമേരിക്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് പ്രായോഗികവും സുസ്ഥിരവുമായ ഒരു ചർച്ചാ പരിഹാരത്തിലേക്ക് ഇരുരാജ്യങ്ങളും എത്താൻ തയ്യാറാകണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
അടുത്തിടെ .'ഓക്സ്ഫോർഡ് യൂണിയൻ സൊസൈറ്റി'യിൽ (Oxford Union Society) നടത്തിയ പ്രസംഗത്തിലും ഖത്തർ തങ്ങളുടെ വ്യക്തമായ നയതന്ത്ര നിലപാടുകൾ ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. മധ്യപൂർവേഷ്യയിൽ കനക്കുന്ന യുദ്ധ ഭീതിക്ക് പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഈ മധ്യസ്ഥ നീക്കങ്ങളെ വലിയ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

