മലേഷ്യയിൽ വെള്ളപ്പൊക്കത്തിൽ രണ്ടു മലയാളികൾ മരിച്ചു
മലേഷ്യയിലെ സെലക്കൂറിലുണ്ടായ ദുരന്തത്തിൽ കോഴിക്കോട് സ്വദേശി അടക്കം ആറു പേർ മരിച്ചതായി സ്ഥിതീകരിച്ചു
കുാലാലംപൂർ: മലേഷ്യയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് (NORKA-Roots) ആണ് ദുരന്തവിവരം പുറത്തുവിട്ടത്.
. മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്താണ് ദുരന്തമുണ്ടായത്. ഇവിടെയുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ആറ് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻ മലയിൽ കെ ബി അനീഷ് (35), കോഴിക്കോട് , പേരാമ്പ്ര ,കല്പത്തൂർ സ്വദേശി ലിനിൽ ചുണ്ടക്കാട്ടിൽ (44)എന്നിവരാണ് മരിച്ച മലയാളികൾ .ഇവരടക്കം ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട തലശ്ശേരി രഘുനാഥിനും തമിഴ്നാട് സ്വദേശി മുരുകനും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദീപാവലി ആഘോഷിക്കാൻ വേണ്ടി പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
. മലേഷ്യ സെലാംഗൂറിലെ ജൻറോൾ എൻജിനിയറിങ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ച അനീഷും ലിനിലും. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ വിജയനും മരിച്ചവരിൽ ഉൾപ്പെടും.
. വിദേശകാര്യ മന്ത്രാലയവുമായും മലേഷ്യൻ എംബസിയുമായും ബന്ധപ്പെട്ട് മൃതദേഹങ്ങൾ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ ആരംഭിച്ചു.
. മലേഷ്യയിലെ പ്രവാസി മലയാളി സമൂഹത്തെയും മരണപ്പെട്ടവരുടെ നാടുകളെയും വലിയ തെല്ലൊന്നുമല്ല ഈ ദുരന്ത വാർത്ത കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.

