headerlogo
pravasi

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

ഫുജൈറയിലെ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ (21) ഉം മിസ്ന ജുബിനും മിസ്ന ജുബിന്റെ മകൻ മുഹമ്മദ് ഫായിസ് (3) മാണ് മരിച്ചത്

 ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
avatar image

NDR news

12 Nov 2026 03:31 PM

​യു.എ.ഇ: ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. പ്രവാസലോകത്തെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്ന ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

​.    മഴയുള്ള സമയത്ത് ഇവർ സഞ്ചരിച്ച കാർ ട്രെയിലറിന്റെ പിന്നിലിടിച്ചാണ് അപകടം.ഫുജൈറയിലെ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ (21) ഉം മിസ്ന ജുബിനും മിസ്ന ജുബിന്റെ മകൻ മുഹമ്മദ് ഫായിസ് (3) മാണ് മരിച്ചത്

.      അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ മൂവരും മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ അപകടസമയത്ത് വാഹനത്തിൽ 7 പേരുണ്ടായിരുന്നു. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.      നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മരണപ്പെട്ട മൂവരുടെയും സംസ്കാരം ഫുജൈറയിൽ വെച്ച് തന്നെ നടത്താനാണ് കുടുംബാംഗങ്ങളും ബന്ധുക്കളും തീരുമാനിച്ചി രിക്കുന്നത്.

NDR news
12 Nov 2026 03:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents