headerlogo
pravasi

യു.എ.ഇയിലെ റാസൽഖൈമയിൽ വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു

യാത്രക്കാരുമായി വരുകയായിരുന്ന ബസ് നിർത്തിയിട്ട ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. 14 പേർക്ക് പരിക്കുണ്ട് . മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.

 യു.എ.ഇയിലെ റാസൽഖൈമയിൽ  വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു
avatar image

NDR news

25 Nov 2026 08:11 AM

​റാസൽഖൈമ: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിൽ പോയി മടങ്ങുകയായിരുന്ന പ്രവാസികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്

.     സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസ് ഇടിച്ചുകയറുക യായിരുന്നു. അപകടത്തിൽ പതിമൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ 14 പേരെ റാസൽഖൈമയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​.    മരിച്ചവരിൽ മലയാളികൾ ഉൾപ്പെടെ പതിനൊന്ന് ഇന്ത്യക്കാരും, ഒരു ഫിലിപ്പീൻസ് പൗരനും, ഒരു ശ്രീലങ്കൻ പൗരനുമാണുള്ളത്. മരിച്ചവരുടെ പേരുവിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പട്ടിക അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

​.   യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസികൾ വിസ പുതുക്കുന്നതിനായി ഒമാനിൽ പോയി തിരികെ വരുമ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

​.    അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് യു.എ.ഇ ഭരണകൂടവും റാസൽഖൈമ പോലീസും ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

NDR news
25 Nov 2026 08:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents