താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍ പെട്ടു
വാഹനത്തിരക്ക് കൂടിയതോടെ ചുരത്തില്‍ ഗതാഗത തടസ്സവും അപകടങ്ങളും പതിവാകുന്നു

താമരശേരി: കോവിഡ് നിയന്ത്രണങ്ങില്‍ അയവ് വരുത്തിയ ശേഷം വാഹനത്തിരക്ക് കൂടിയതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സവും അപകടങ്ങളും പതിവാകുന്നു.ഏറ്റവും ഒടുവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
ഇന്നലെ പുലർച്ചെ ചുരമിറങ്ങി വരികയായിരുന്ന ലോറിയുടെ ഇടതുവശത്തെ ടയറുകൾ ഒമ്പതാം വളവിന് താഴെയായി ഓവുചാലിലേക്ക് ഇറങ്ങുകയായിരുന്നു. മൺതിട്ടയിൽ തട്ടി ലോറി നിന്നത് കൊണ്ട് വലിയ അപകടമുണ്ടായില്ല. ഉച്ചക്ക് രണ്ട് മണിയോടെ ക്രെയിൻ എത്തിച്ച് ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും വൈകീട്ടോടെയാണ് മാറ്റാനായത്. പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.