തൊണ്ടയാട് സ്ലാബു തകർന്ന് വീണ് മരണം ; അന്വേഷണ റിപ്പോർട്ട് തേടി തൊഴിൽ മന്ത്രി
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കാനും മന്ത്രി നിർദേശിച്ചു.

കോഴിക്കോട്: തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിൻ്റെ സ്ലാബു തകർന്ന് വീണ് രണ്ടു പേർ മരിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലേബർ കമീഷണർ
ചിത്രയോട് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി ആവശ്യപ്പെട്ടു.
കെട്ടിട നിർമാണവുമായി ബന്ധപ്പെ ട്ട് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡ ങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കാനും മന്ത്രി നിർദേശിച്ചു.
ജില്ല ലേബർ ഓഫിസർ വി. പി. ശിവരാമൻ്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മറ്റു തൊഴിലാളികളിൽ നിന്നടക്കം മൊഴിയെടുത്ത്
തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ലേബർ കമീഷണർക്ക് കൈമാറി.
പ്രാഥമിക പരിശോധനയിൽ തന്നെ മതിയായ സുരക്ഷ ഇല്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദ പരിശോധന വരും ദിവസങ്ങളിൽ തുടരും. നാലാം നിലയിൽ തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ നിരത്തി വെക്കുന്ന ജോലിക്കിടയിൽ ഒരു ഭാഗത്തെ താൽക്കാലിക തൂൺ ചരിയുകയും
സ്ലാബുകൾ നിലം പൊത്തുകയുമായിരുന്നു.
കെട്ടിട നിർമാണ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ
എൻജിനീയർ തമിഴ്നാട് മേലെപാളയം തൈക്ക സ്ട്രീറ്റിൽ സലീംഖാൻ (26), തൊഴിലാളി പുതുക്കോട്ട സ്വദേശി കാർത്തിക് (24) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പുതുക്കോട്ട സ്വദേശി ജീവാനന്ദ് (22),
തിരുവണ്ണാമല സ്വദേശികളായ തങ്കരാജ് (32), ഗണേഷ് (32)
എന്നിവരാണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുത്രിയിൽ ചികിത്സയിലുള്ളത് .
നിർമാണത്തിൻ്റെ കരാർ ഏറ്റെടുത്ത തമിഴ് നാട്ടിലെ ടീം ഏജ് കമ്പനി അധികൃതരോടും കെട്ടിട ഉടമകളോട് മുഴുവൻ രേഖകളുമായി ജില്ല ലേബർ
ഓഫിസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ പരിശോധിച്ചും കൂടുതൽ അന്വേഷണം നടത്തിയും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരുന്നോ എന്നതു സംബന്ധിച്ച വിശദറിപ്പോർട്ട് തയ്യാറാക്കും . അപകടത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി . ഇവരുമായും തൊഴിൽ വകുപ്പ്
ഉദ്യോഗസ്ഥർ കൂടി ക്കാഴ്ച നടത്തി. മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു.