വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി - ഉപയോക്താക്കൾ ആശങ്കയിൽ
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടു തുടങ്ങിയത്
ന്യൂഡൽഹി: വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായി. ഇതിൽ അമ്പരന്ന് ഉപയോക്താക്കൾ.
ഇതിൻ്റെ കാരണം വ്യക്തമല്ല. നിരവധി പേരാണ് തങ്ങള്‍ക്ക് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കാത്തതിലുള്ള ആശങ്ക ഉന്നയിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടു തുടങ്ങിയത്.ഇവ ഇപ്പോൾ തകരാറുകൾ പരിഹരിക്കപ്പെട്ട് പൂർവസ്ഥിതിയിലായിട്ടുണ്ട്.

