സംസ്ഥാനത്ത് പച്ചക്കറി ഇനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു
ഓണം കഴിഞ്ഞതിന് ശേഷം അതിവേഗമാണ് വിലക്കയറ്റം സംഭവിക്കുന്നത്.തക്കാളി,സവാള ക്യാരറ്റ്, മുരിങ്ങ ഇനങ്ങള്‍ക്ക് ഇരട്ടിയിലധികം വില വര്‍ദ്ധിച്ചിട്ടുണ്ട്
കോഴിക്കോട്. സംസ്ഥാനത്ത് പച്ചക്കറി ഇനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ഓണം കഴിഞ്ഞതിന് ശേഷം അതിവേഗമാണ് വിലക്കയറ്റം സംഭവിക്കുന്നത്.തക്കാളി,സവാള ക്യാരറ്റ്, മുരിങ്ങ ഇനങ്ങള്‍ക്ക് ഇരട്ടിയിലധികം വില വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ധന,പാചകവാതക വില വര്‍ദ്ധനവിടൊപ്പം നിത്യോപയോഗസാധനങ്ങള്‍ക്കും വില കയറുന്നത് സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്.
സവാള ചില്ലറ വില്പനക്ക് ഗ്രാമ പ്രദേശങ്ങളില്‍ കിലോഗ്രാമിന് അമ്പത് രൂപയാണ്.എന്നാല്‍ കോഴിക്കോട് പാളയം മാര്‍ക്കററില്‍ മുപ്പത് രൂപയേ വിലയുള്ളൂ.കൊച്ചിയിലെ മാര്‍ക്കററില്‍ കഴിഞ്ഞ മാസം സവാള കിലോഗ്രാമിന് ഇരുപത്തിയഞ്ച് രൂപയായിരുന്നു വില. ഇപ്പോഴാകട്ടെ വില അമ്പതിലെത്തിയിരിക്കുന്നു. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വില അറുപത് രൂപയായും ഉയര്‍ന്നുകഴിഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കകമാണ് പച്ചക്കറി വിലയില്‍ ഇത്രയും വലിയ വര്‍ദ്ധനവുണ്ടായത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില വര്‍ദ്ധിക്കാന്‍ കാരണമായതായി വ്യാപാരികള്‍ പറഞ്ഞു. വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

