തൃശ്ശൂർ ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ : മഴ ശക്തമായതോടെ ജില്ലയിൽ പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. മരോട്ടിച്ചാലിൽ കള്ളായിക്കുന്നു കല്ലുനിരപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു.
ഇഞ്ചിക്കലയിൽ ബിന്ദു (45), മാളിയേക്കൽ മിനി (45), തൊമ്പ്രയിൽ അന്നമ്മ (60), തൊമ്പ്രയിൽ തങ്കമ്മ (55), പേച്ചേരി ബബി (45), കുട്ടിക്കാട്ട് മേരി (70), മാനം കുഴി ബീന (52), പൊടിയിട കൗസല്യ( 74), വലിയാകണ്ടതിൽ മിനി (48), നെല്ലിക്കാകുടി മറിയാമ്മ (70), ഉഷ (45) എന്നിവർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരാന്തരപ്പള്ളിയിൽ ഗർഭിണിയായ പശു മിന്നലേറ്റ് ചത്തു.