കരിയാത്തും പാറയിൽ വീണ്ടും അപകടം: പതിനേഴുകാരൻ മുങ്ങി മരിച്ചു
കർശന നിയന്ത്രണങ്ങൾക്കിടയിലാണ് അപകടം

കക്കയം : കരിയാത്തുംപാറയിൽ വീണ്ടും മുങ്ങി മരണം. തലശ്ശേരി പാനൂർ സ്വദേശി മിഥിലാജാ(17)ണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഉള്ളിയേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകീട്ട് മൂന്ന് മണിയോടെയാണ് മിഥിലാജും സംഘവും കരിയാത്തും പാറയിൽ എത്തിയത്. വെള്ളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
ശക്തമായ മഴയെ തുടർന്ന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് സംഘം വെള്ളത്തിൽ ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോകും