ഒക്ടോബർ 21, 23 തിയ്യതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി
പുതുക്കിയ തിയ്യതികൾ പിന്നീട് അറിയിക്കും

തിരുവനന്തപുരം : കേരളത്തിൽ ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്ന് ഒക്ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
21 ന് നടക്കുന്ന അസിസ്റ്റൻ്റ് എഞ്ചിനീയര്‍ (സിവില്‍ ), 23 ന് നടക്കുന്ന ബിരുദതലം പ്രാഥമിക പരീക്ഷ എന്നിവയാണ് ഇപ്പോൾ മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ്, കണ്ണൂര്‍, എംജി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിരുന്നു. പ്ലസ് വൺ പരീക്ഷകളും ഇതിനോടകം മാറ്റിയിട്ടുണ്ട്.