ഇടുക്കി ഡാം ഷട്ടർ തുറന്നു
രണ്ടും നാലും ഷട്ടറുകൾ ഉടൻ തുറക്കും

ഇടുക്കി : ചെറുതോണി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്ന് സൈറണുകൾക്ക് ശേഷം കൃത്യം 11 മണിക്കാണ് ഡാം തുറന്നത്. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. 35 സെൻ്റിമീറ്ററാണ്ഉയർത്തിയത്. രണ്ടാമത്തെ ഷട്ടർ ഉടൻ തുറക്കും. തുടർന്ന് നാലാമത്തെ ഷട്ടറും തുറക്കും.
ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്ത് വിടുന്നത്. ഇന്ന് 11 മണിയോടെ ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിപ്പ് നൽകിയിരുന്നു. വൈകീട്ട് 7 മണിയോടെ വെള്ളം അറബിക്കടലിൽ എത്തുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.