പിതാവിന്റെ കണ്മുന്നിൽ മകൻ കാറിടിച്ചു മരിച്ചു
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം
കുറ്റ്യാടി : തീക്കുനിയിൽ പിതാവിന്റെ കണ്മുന്നിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. തീക്കുനി പൂമംഗലം ഇബ്രാഹിം - നസീമ ദമ്പതികളുടെ മകൻ മുനവ്വിർ ആണ് മരിച്ചത്.പ്ലസ്ടു വിദ്യാർത്ഥിയാണ്.
ഇന്ന് ഉച്ചയ്ക്ക് തീക്കുനി ചന്തംമുക്കിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ കാർ ഇടിക്കുകയായിരുന്നു ബൈക്കിന് പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന മുനവ്വറാണ് അപകടത്തിൽ പെട്ടത്.

