മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന് നടത്തും
ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന് നടത്തുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്‍സ് അറിയിച്ചു.
ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. പ്ലസ് വൺ ഒരു പരീക്ഷ കൂടെയാണ് നടത്താൻ ബാക്കിയുണ്ടായിരുന്നത്. ഉത്തരപ്പേപ്പറുകളുടെ മൂല്യനിർണ്ണയം തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.