നെയ്യാറ്റിന്‍കരയിലെ വയോധികയുടെ മരണം; കൊച്ചുമകൻ അറസ്റ്റിൽ
കൊച്ചുമകനൊപ്പം താമസിച്ചു വന്ന വയോധികയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വായോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ. കൊച്ചുമകനൊപ്പം താമസിച്ചു വരികയായിരുന്ന ശ്യാമളയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്ത മദ്യപാനിയായ കൊച്ചുമകൻ ബിജുമോൻ ശ്യാമളയെ മർദ്ദിക്കുമായിരുന്നെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. മരിക്കുന്നതിന്റെ തലേ ദിവസവും അടുത്തവീട്ടിൽ എത്തി മർദ്ദനത്തിന്റെ പാടുകൾ ശ്യാമള കാണിച്ചിരുന്നു.
ഇത്തരം സൂചനകളാണ് ബിജുമോനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.ബിജുമോനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു.