headerlogo
recents

യുവാവിൻ്റെ അവസരോചിതമായ ഇടപെടല്‍;കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം

കിണറ്റില്‍ വീണ ഒമ്പത് മാസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് യുവാവ് രക്ഷപ്പെടുത്തിയത്

 യുവാവിൻ്റെ അവസരോചിതമായ ഇടപെടല്‍;കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം
avatar image

NDR News

23 Oct 2021 09:22 AM

ആയഞ്ചേരി. കിണറ്റില്‍ വീണ ഒമ്പത് മാസം പ്രായമായ പെണ്‍ കുഞ്ഞിന് യുവാവിന്റെ അവസരോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചു കിട്ടി. വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കളമുള്ളതില്‍ ഹാഷിം നജ്മ ദമ്പതികളുടെ ഒമ്പത് മാസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് യുവാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.

     ശബ്ദം കേട്ട് സമീപ വാസിയായ എം.കെ. നൗഷാദ് ഓടിയെത്തി വടം കെട്ടി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.ഉടന്‍ തന്നെ കുട്ടിയെ വടകര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും എത്തിച്ചു.കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

      കിണറ്റില്‍ നിന്നെടുത്ത ഉടനെ നൗഷാദ് തന്നെ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.കുട്ടിയെ കിണറ്റിന്റെ ആള്‍മറയില്‍ മാതാവ് കിടത്തിയപ്പോള്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണുവെന്ന് പറയപ്പെടുന്നുവെങ്കിലും സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR News
23 Oct 2021 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents