സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു
കൊച്ചിയിലും പെട്രോൾ വില 110ലേക്ക്

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നത്തെ വർധന. ഇതോടെ പലയിടങ്ങളിലും പെട്രോൾ വില 110 കടന്നു.
തിരുവനന്തപുരത്ത് 110.45 രൂപയും കൊച്ചിയിൽ 108.25 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയും കുതിച്ചുയരുകയാണ്. 37 പൈസയാണ് ഇന്ന് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് 102.14 രൂപയും കൊച്ചിയിൽ 102.06 രൂപയുമായി.
ഒരു മാസത്തിനുള്ളിൽ ഡീസലിന് 8.12 രൂപയാണ് വർധിച്ചത്. പെട്രോളിന് 6.42 രൂപയുടെയും വർധനവുണ്ടായി.