കന്നഡ സിനിമാ താരം പുനീത് രാജ്കുമാർ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ബാംഗ്ലൂർ: കന്നഡ സിനിമാതാരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രശസ്ത നടൻ രാജ്കുമാറിൻ്റെ മകനാണ് ഇദ്ദേഹം.
മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്‌ത ഇദ്ദേഹം കന്നടയിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരമാണ്. പവർ സ്‌റ്റാർ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹത്തിന് ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ആരാധകർക്കിടയിലും അപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അശ്വനി രവാന്ത് ആണ് ഭാര്യ.
ബാലതാരമായെത്തിയ വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ സിനിമാജീവിതത്തിൽ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രങ്ങൾ.

