നാൽപ്പതുകാരൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തി
ദൈവത്തിൻ്റെ ആജ്ഞയനുസരിച്ച് സ്വർഗത്തിലേക്ക് അയയ്ക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി
ജയ്പ്പൂർ : രാജസ്ഥാനിലെ സവായ് മദേപൂരിൽ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തി. ചാൻ ഗ്രാമത്തിലെ നാൽപതുകാരനായ കുത്തുബ്ദീൻ എന്ന യുവാവാണ് 68 കാരനായ പിതാവ് ഇബ്രാഹിം ഖാനെ തലക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്.
ദൈവത്തിൻ്റെ ആജ്ഞയനുസരിച്ച് അസുഖബാധിതനായ പിതാവിനെ സ്വർഗ്ഗത്തിലേക്ക് അയക്കുകയായിരുന്നു എന്നാണ് അന്വേഷണ വേളയിൽ യുവാവ് പൊലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം മാതാവിനെയും ഇത്തരത്തിൽ സ്വർഗത്തിലേക്ക് പറഞ്ഞയച്ചതായി ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിൽ പുണ്യമായ റമദാൻ മാസത്തിലാണ് മാതാവ് ഹമിദാൻ ബണുവിനെയും ദൈവഹിതമനുസരിച്ച് ഇയാൾ സ്വർഗത്തായച്ചത്.
അടുത്തതായി സഹോദര ഭാര്യയെ ദൈവസന്നിധിയിലേക്ക് അയക്കാനായിരുന്നു ഉദ്ദേശ്യമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി ഇപ്പോൾ ഖാണ്ടാർ പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്.

