അവധിക്ക് വിരാമം: കുരുന്നുകൾ വിദ്യാലയത്തിലേക്ക്
ഒന്നും രണ്ടും ക്ലാസുകളിലെ കുരുന്നുകൾ ഇന്ന്ആദ്യമായി ക്ലാസുകളിലെത്തും
തിരുവനന്തപുരം: നീണ്ട ഒന്നര വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിൽ എത്തും. ഒന്നാം ക്ലാസിലെ കുരുന്നുകൾക്കൊപ്പം രണ്ടാം ക്ലാസിനും ഇന്ന് ആദ്യ സ്കൂൾ ദിനമാണ്.
ഒന്ന് മുതൽ ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാർത്ഥികളിൽ മൂന്നിലൊന്ന് പേരാണ് ഇന്ന് വിദ്യാലയത്തിൽ എത്തുക.
മുൻ വർഷത്തേക്കാൾ 27000 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസ്സിൽ എത്തുക. ആദ്യ രണ്ടാഴ്ചകളിൽ ഹാജർ ഉണ്ടാകില്ല. ക്ലാസ്സുകൾ ഉച്ച വരെ ആയിരിക്കും നടത്തുക. ശനിയാഴ്ചകളിലും ക്ലാസ്സ് ഉണ്ടായിരിക്കും. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ക്ലാസ്സുകൾ നടത്തുക

