കുന്ദമംഗലത്ത് കഞ്ചാവ് വേട്ട: യുവതി പിടിയില്‍
ചെറുകിയ കച്ചവടക്കാര്‍ക്ക് കഞ്ചാവ് മൊത്തമായി എത്തിച്ചു നല്‍കുന്ന ജോലിയാണ് പ്രതിക്ക്
കുന്ദമംഗലം- കുന്ദമംഗലം മേഖലയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ യുവതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. മൂന്ന് കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നിസയെയാണ് കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്ത്ത്. കോട്ടാം പറമ്പ് - മുണ്ടിക്കല്‍ താഴം ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്‍.
ചെറുകിയ കച്ചവടക്കാര്‍ക്ക് കഞ്ചാവ് മൊത്തമായി എത്തിച്ചു നല്‍കുന്ന ജോലിയാണ് കമറുന്നിസക്കെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.തമിഴ് നാട്ടില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. കോഴിക്കോട് - കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വില്‍പ്പന ശൃംഖലയിലെ പ്രധാന കണ്ണി കൂടിയാണിവര്‍.മുമ്പ് മയക്കു മരുന്ന് കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം.
പ്രിവന്‍റീവ് ഒഫീസര്‍മാരായ വി.പി.ശിവദാസന്‍ , യു.പി.മനോജ് സിവില്‍ എക്സൈസ് ഒഫീസര്‍മാരായ അര്‍ജുന്‍ വൈശാഖ്, അജിത്ത്.പി, അര്‍ജുന്‍.കെ, വനിത സിവില്‍ എക്സൈസ് ഒഫീസര്‍മാരായ മഞ്ജുള.എന്‍,ലതമോള്‍.കെ.എസ്, എക്സൈസ് ഡ്രൈവര്‍ കെ.ജെ എഡിസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

