തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും
പ്രവേശനം അൻപത് ശതമാനം പേർക്ക് മാത്രമായി തുടരും

തിരുവനന്തപുരം: സിനിമ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ മന്ത്രി സഭയോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള നികുതിയാണ് ഒഴിവാക്കുക.
തിയറ്ററുകൾ അടഞ്ഞ് കിടന്ന കാലയളവിലെ വൈദ്യുത ഫിക്സഡ് ചാർജുകളിൽ 50 ശതമാനം ഇളവ് അനുവദിക്കും. ബാക്കിയുള്ള തുക ആറു തവണകളായി അടയ്ക്കാം. ഈ കാലയളവിലെ കെട്ടിട നികുതിയും ഒഴിവാക്കും.
ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം ലഭിക്കുമെങ്കിലും സീറ്റിങ് അൻപത് ശതമാനമായി തുടരും.