headerlogo
recents

സ്വ​ര്‍​ണ​ക്ക​ട​ത്തു കേസ്​; ജാ​മ്യം ല​ഭി​ച്ച സ്വ​പ്ന സു​രേ​ഷ് ഇ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​കും

ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വപ്നക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല

 സ്വ​ര്‍​ണ​ക്ക​ട​ത്തു കേസ്​; ജാ​മ്യം ല​ഭി​ച്ച സ്വ​പ്ന സു​രേ​ഷ് ഇ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​കും
avatar image

NDR news

06 Nov 2021 12:23 PM

തിരുവനന്തപുരം: നയ​ത​ന്ത്ര ചാനലിലൂടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു കേസി​ല്‍ ജാ​മ്യം ലഭിച്ച സ്വ​പ്ന സുരേഷ് ഇ​ന്ന് ജയിൽ മോചിതയാകും. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്വ​പ്ന ജയിലിന് പുറത്തിറങ്ങുന്നത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുള്ളത്. 

      ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലായാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ ആറിലും ജാമ്യം ലഭിച്ചിരുന്നു. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു.

      ഇന്ന് ആ രേഖകൾ അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം. ജാമ്യം ലഭിച്ച്​ മൂന്ന്​ ദിവസം പിന്നിട്ടിട്ടും സ്വപ്​നക്ക്​ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ വൈകിയതാണ്​ ജയിലില്‍ നിന്നും പുറത്തിറങ്ങാൻ വൈകിയത്​. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.

      2020 ജൂ​ലൈ 11നാ​ണ് സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ൻ​.ഐ​.എ അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 ജൂ​ലൈ അ​ഞ്ചി​നാ​ണ് തി​രു​വ​ന​ന്ത​പു​രം വിമാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് യു​.എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര ബാ​ഗി​ല്‍​നി​ന്ന് 14.82 കോ​ടി രൂ​പ വി​ല വ​രു​ന്ന 30.422 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

NDR news
06 Nov 2021 12:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents