സി ആർ പി എഫ് ക്യാമ്പിൽ വെടിവയ്പ്പ്; നാലു ജവാൻമാർ കൊല്ലപ്പെട്ടു
റിതേഷ് രഞ്ജൻ എന്ന ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
ഛത്തീസ്ഗഡ്: സുക്മ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 3:45 ഓടെയാണ് സംഭവം. പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള സി / 50 ലിംഗാപള്ളിയിൽ റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹ സൈനികർക്ക് നേരെ വെടിയുതിർത്തത്.
ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരിൽ നാല് പേർ മരണപ്പെട്ടു.
പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാൻമാരെ ചികിത്സയ്ക്കായി വിമാനമാർഗം റായ്പൂരിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സിആർപിഎഫ് ഉത്തരവിട്ടിട്ടുണ്ട്.

