കേരള പി.എസ്.സിയിൽ ആദ്യമായി ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധനാ സൗകര്യം
പി എസ് സി ആസ്ഥാനത്ത് ചെയർമാൻ അഡ്വ. കെ.എം. സക്കീർ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിലോക്കർ വഴി ഇനി കേരള പി.എസ്.സി സർട്ടിഫിക്കറ്റ് സമർപ്പണം പൂർത്തിയാക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഔദ്യോഗികമായി നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപ്ലോഡ് ചെയ്യാൻ സാധിക്കും.
പുതിയ സംവിധാനത്തിൻ്റെ ഉദ്ഘാടനം പിഎസ്‌സി ചെയർമാൻ അഡ്വ. എം. കെ. സക്കീർ നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ പി.എസ്.സി. ആസ്ഥാന ഓഫീസിലായിരുന്നു പരിപാടി. ഐ.ടി. മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് ഐ.എ.എസ്. ചടങ്ങിൽ പങ്കെടുത്തു. ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തുന്ന ആദ്യ പബ്ലിക് സർവീസ് കമ്മിഷനാണ് കേരള പി.എസ്.സി.