കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസ്സ് പാളം തെറ്റി
തമിഴ്നാട് ദർമപുരിക്ക് സമീപമാണ് അപകടം
ധർമ്മപുരി: കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസ്സ് ട്രെയിൻ പാളം തെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.
തമിഴ്നാട് ധർമ്മപുരിക്ക് സമീപം ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. ബോഗിയുടെ ചവിട്ടുപടിയിൽ പാറക്കല്ല് ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

