അനേർട്ട് ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകുവാൻ അവസരം
താല്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: അനെർട്ട് നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകുവാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, ഉർജ്ജമിത്ര സംരംഭകർ തുടങ്ങിയവർക്ക് അവസരം. ഗാർഹിക ഉപഭോക്‌താക്കളെ ബോധവൽക്കരണം നടത്തി പദ്ധതിയിൽ പങ്കാളികളാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
താല്പര്യമുള്ളവർക്ക് അനെർട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in സന്ദർശിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓൺലൈനായി പരിശീലനം നൽകും. വിശദവിവരങ്ങൾക്കായി അനെർട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ 18004251803