വീട്ടിൽ സൂക്ഷിച്ച 45 കിലോ കഞ്ചാവ് പിടികൂടി
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന

കാസർഗോഡ്: വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. മംഗൽ പാടി മടന്തൂരിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ അഖിൽ.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.