തെരുവത്ത് കടവിൽ ബസ് കാറുകളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പൗർണമി ബസും എതിരെ വരികയായിരുന്ന രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

തെരുവത്ത് കടവ്: ഉള്ള്യേരിക്കും തെരുവത്ത് കടവിനും ഇടയിൽ പുളിക്കൂൽ താഴെ എപ്ലസ് കാർ കെയറിന് സമീപം ബസും കാറുകളും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകട്ട് 6 30 നാണ് അപകടം.
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പൗർണമി ബസും എതിരെ വരികയായിരുന്ന രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിപരീത ദിശയിലൂടെ സഞ്ചരിച്ച കാറ് ബസിലിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറുകൾക്കും ബസിനും കാര്യമായ തകരാറ് സംഭവിച്ചു. അപകടത്തെ തുടർന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപെട്ടു, കാറുകളിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത മരത്തിൽ ഇടിച്ച് നിന്നത് കൊണ്ട് മാത്രം വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പി എസ് സി യുടെ ഡിഗ്രി ലെവൽ പരീക്ഷ നടക്കുന്നതിനാൽ ധാരാളം ഉദ്യോഗാർത്ഥികൾ ബസിലുണ്ടായിരുന്നു. പരീക്ഷ എഴുതി വരുന്ന ബസ് യാത്ര ക്കാരായ കുട്ടികൾക്കും പരിക്കു പറ്റിയിട്ടുണ്ട്.
കാറിൽ സഞ്ചരിച്ചിരുന്ന അഭിഭാഷകനായ ഉള്ള്യേരി ആനവാതിൽ സ്വദേശി ലാൽ കിഷോർ ഉൾപ്പെടെ
നാലുപേരെ ആദ്യം മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാൽ കിഷോറിന്റെ പിതാവും ഭാര്യയും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാ യതിനാൽ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റി.