കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം റോഡിൽ ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ബാലുശ്ശേരി മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകനും പേരക്കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാര്‍ വണ്ടിനിര്‍ത്തി പുറത്തേക്ക് ഇറങ്ങിയത് വന്‍ ദുരന്തം ഒഴിവാക്കി.
ബാലുശ്ശേരി മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകനും പേരക്കുട്ടികളും സഞ്ചരിച്ചിരുന്ന വാഗണർ കാർ ആണ് പൂർണമായും കത്തി നശിച്ചത് .
എം.എല്‍.എയുടെ മകന്‍ വിമല്‍ പുരുഷോത്തമന്‍
മെഡിക്കല്‍ കോളേജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് അത്‌ലറ്റിക്‌സ് പരിശീലനം കഴിഞ്ഞ കുട്ടികളെ തിരികെ കൊണ്ടു വരികയായിരുന്നു .
വെള്ളിമാട്കുന്ന് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു.