ദർമ്മടത്ത് ഐസ്ക്രീം ബോൾ കൊണ്ട് കളിക്കുന്നതിനിടെ സ്ഫോടനം; വിദ്യാർത്ഥിക്ക് പരിക്ക്
പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ ബോംബുകൾ കണ്ടെടുത്തു

ധർമടം: കളിക്കുന്നതിനെയുണ്ടായ സ്ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ധർമടം പാലയാട് നരി വയലിലാണ് സംഭവം. നരിവയൽ സ്വദേശിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിക്ക് മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
ഐസ്ക്രീം ബോൾ കൊണ്ട് കളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് നടത്തിയ പരിശോധനയിൽ മറ്റു രണ്ട് ബോംബുകൾ കൂടി കണ്ടെത്തി. ഇവ നിർവീര്യമാക്കിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്.