കൊച്ചിയിൽ മോഡലുകൾ മരിച്ച സംഭവം; സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
സൈജുവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കൊച്ചി: വാഹനാപകടത്തിൽ മരിച്ച മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യപക്ഷേയിൽ ഇന്ന് വിധി പറയും. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടുള്ളത്.
താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നാണ് സൈജുവിന്റെ വാദിക്കുന്നത്. എന്നാൽ സൈജുവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബവും ഇയാൾക്കെതിരെ കമ്മീഷണർക്ക് പരാതിനൽകിയിരുന്നു.
ഹാർഡ് ഡിസ്ക്ക് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനായി വരും ദിവസങ്ങളിൽ കായലിൽ തെരെച്ചിൽ നടത്താനും തീരുമാനമുണ്ട്. കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പങ്കെടുത്ത ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.