അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി
ഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. അടുത്ത മാസം 15 മുതലാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. 14 രാജ്യങ്ങൾ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസ് ഇതോടെ സാധാരണ ഗതിയിലാകും.
കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. തുടർന്ന് രാജ്യത്തെ രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു.
ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് നിലവിൽ എയർ ബബിൾ കരാറുള്ളത്. 2020 മെയ് മാസത്തോടെയാണ് സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.

