അട്ടപ്പാടി വിഷയത്തിൽ അടിയന്തിര പരിഹാരത്തിന് മന്ത്രിമാരുടെ ഉന്നതതല യോഗം നാളെ
യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും

തിരുവനന്തപുരം: അട്ടപ്പാടി വിഷയത്തിൽ അടിയന്തര പ്രശ്ന പരിഹാരത്തിനായി മന്ത്രിമാരുടെ ഉന്നത തല യോഗം ചേരും. നാളെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും ഉന്നതതലയോഗം ചേരുക.
പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ – എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ, ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ 27 നാണ് മന്ത്രി കെ. രാധാകൃഷ്ണൻ അട്ടപ്പാടി സന്ദർശിച്ചത്. ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.