തീയറ്ററിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് പരിഗണനയിലില്ല- മന്ത്രി സജി ചെറിയാൻ
ഒമൈക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി

തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒമൈക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നു. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യകത്മാക്കി. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് വിഭാഗത്തിലുള്ള രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.