മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു, കൂടുതൽ സ്പിൽവെ ഷട്ടറുകൾ അടച്ചു
നിലവിൽ ഒരു സ്‌പിൽവെ ഷട്ടർ മാത്രമാണ് തുറന്നത്

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. എട്ട് ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത് നിലവില്‍ ഒരു ഷട്ടര്‍ 10 സെ.മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്റില്‍ 144 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.
ഇപ്പോൾ തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി. 141.95 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.68 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി.