കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യ യാത്ര
വൈകീട്ട് മൂന്ന് മുതൽ നാല് വരെയാണ് ഈ ഇളവ്

കൊച്ചി: കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യമായി യാത്ര ചെയ്യാം. പകൽ മൂന്നിനും നാലിനും ഇടയ്‌ക്കുള്ള ഒരുമണിക്കൂർ സമയത്തേക്കാണ് ഈ സൗകര്യം ഒരുക്കിയത്.
വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ഇന്ന് സൗജന്യമായി യാത്ര ചെയ്യാം.
ഇതിനായി വൈറ്റില, ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലാണ് സൗകര്യമൊരുക്കിയത്. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.