ജവാദ് തീരം തൊടില്ല
ഒഡിഷ തീരത്ത് എത്തുന്നതിന് മുന്നേ അതിതീവ്രന്യൂന മർദ്ദമായിമാറും
ഡൽഹി: ജവാദ് ചുഴലിക്കാറ്റ് കര തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒഡിഷയിലെ പുരി തീരത്തെത്തുന്നതിന് മുൻപേ അതിതീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് തീവ്ര ന്യൂന മർദ്ദമായി കരയിലേക്കെത്തും.
ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം തുടരും. ഇവിടങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കനത്ത മഴയ്ക്കും 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.
ബംഗാൾ ഉൾക്കടലിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് ഉച്ചയോടെ ജവാദ് ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന.

