വന്യമൃഗ ആക്രമത്തിൽ പരിശോധിക്കാതെ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ
സാമ്പത്തിക പ്രതിസന്ധി കർഷകർക്ക് സഹായമെത്തിക്കുന്നതിന് തടസ്സമാകുന്നു

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച വിഷയങ്ങളിൽ പരിശോധിക്കാതെ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. കട്ടിപ്പാറയിലെ മരണം കാട്ടുപന്നി ആക്രമണമാണോ എന്ന് പറയാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയും കർഷകർക്ക് സഹായം നൽകുന്നതിന് തടസമാകും. എന്നാൽ ജനങ്ങളെ സഹായിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.