മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു
പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തി. അഞ്ചു സ്പിൽവേ ഷട്ടറുകൾ 60 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നടപടി. സെക്കൻ്റിൽ 4000 ഘനയടി വെള്ളമാണ് നിലവിൽ പുറത്ത് വിടുന്നത്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.