നാദാപുരം കൺട്രോൾ റൂം എസ്. ഐ. കുഴഞ്ഞുവീണ് മരിച്ചു
സുഹൃത്തുക്കളുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം
നാദാപുരം: കൺട്രോൾ റൂം എസ്. ഐ. കുഴഞ്ഞു വീണു മരിച്ചു. പാതിരിപ്പറ്റ മീത്തൽ വയലിലെ മാവുള്ള പറമ്പത്ത് കെ. പി. രതീഷ് (51) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കക്കട്ടിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നാദാപുരം പോലീസ് സ്റ്റേഷനിലും തുടർന്ന് വസതിയിലും പൊതുദർശനത്തിന് വെക്കും. പിതാവ് പരേതനായ നാണു. മാതാവ് ജാനു. ഷാനിമയാണ് ഭാര്യ. മകൾ ഹാഷിമ.

