headerlogo
recents

ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി

അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി

 ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി
avatar image

NDR News

07 Dec 2021 07:11 AM

ഇടുക്കി: ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. ജലനിരപ്പുയർന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തിയത്. ഡാം തുറന്നതോടെ പൊതുജനകൾക്ക് ജാഗ്രത നിർദേശം നൽകി.

        ചെറുതോണി ടൗൺ മുതൽ പെരിയാരിൻ്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു.നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. 

         ഈ മേഖലകളിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

NDR News
07 Dec 2021 07:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents