സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഠനം ചെയ്ത് കായിക താരങ്ങൾ സമരത്തിൽ
ഇതുവരെ കാണാനോ ചർച്ച നടത്താനോ കായിക മന്ത്രി തയാറായില്ലെന്നും പരാതി
തിരുവനന്തപുരം: ദേശീയ മത്സരങ്ങളിൽ വിജയിച്ച കായിക താരങ്ങൾക്ക് ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലയുടെ പകുതി ഭാഗം മുടി മുറിച്ച് കായിക താരങ്ങൾ. നൂറു ശതമാനം അർഹതപ്പെട്ട നിയമനത്തിനാണ് ആവശ്യപ്പെടുന്നതെന്ന് സമരക്കാർ വ്യക്തമാക്കി. 71 പേരാണ് സമരത്തിനുള്ളത്. അവരോടൊപ്പം മറ്റു കായിക താരങ്ങളും പങ്കെടുക്കുന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ കായിക മന്ത്രി ഇ. പി. ജയരാജൻ ജോലി ഉറപ്പ് നലകിയതാണെന്ന് ഇവർ അവകാശപ്പെടുന്നു. 580 പേർക്ക് ജോലി നല്കി എന്ന് പറയുമ്പോൾ 195 പേരെ മാത്രമാത്രമാണ് നിയമനം നടന്നതെന്ന് സമരക്കാർ പറയുന്നു.
സമരക്കാരെ കാണാനും ചർച്ച ചെയ്യാനും കായിക മന്ത്രി തയ്യാറാവുന്നില്ല. അഞ്ച് പ്രാവശ്യം മന്ത്രിയെ കാണാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ചിട്ടാണ് തല മുണ്ഠനം ചെയ്യാൻ തീരുമാനമെടുത്തത്.

